Events

 

Update: സ്ത്രീ രചന 2023 Launch Photos

April 1, 2023


ലളിതാംബിക അന്തർജനത്തിന്റെ 114 മത് ജന്മദിനമാണ്  മാർച്ച്‌ 30, 2023. അതിനോട് അനുബന്ധിച്ച്  ലളിതാംബിക അന്തർജ്ജനം സെന്റർ ഏപ്രിൽ 1, 2023-ന്  ചാവറ കൾച്ചറൽ സെന്ററിൽ വെച്ച് രാവിലെ 11:30-ന്  ലളിതാംബിക അന്തർജനം അനുസ്മരണവും  'സ്ത്രീ രചന 2023 കഥാസമാഹാരം' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തുന്നു.

ഇതിനു മുൻപ് കഥാസമാഹാരം ഇറക്കിയിട്ടില്ലാത്ത എഴുത്തുകാരികളിൽ നിന്ന് കഥകൾ സ്വീകരിച്ച് അതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 21 കഥകൾ ചേർത്താണ് ഈ പുസ്തകം സെന്റർ ഒരുക്കിയിരിക്കുന്നത്.

സ്ത്രീരചന 2017 എന്ന പുസ്തകം കഥകളുടെയും കവിതകളുടെയും വാർഷിക സമാഹാരമായി അന്തർജനം സെന്റർ  ഇതിനു മുമ്പ്  പുറത്തിറക്കിയിട്ടുണ്ട്. സാഹിത്യ സാംസ്കാരിക രംഗത്തെ പ്രശസ്തർ  ലളിതാംബിക അന്തർജനം സെന്റർ നടത്തിയ പരിപാടികളിൽ പ്രഭാഷണങ്ങൾ നടത്തിയിട്ടുമുണ്ട്. അഗ്നിസാക്ഷി സമ്മാനം, മനുഷ്യപുത്രി സമ്മാനം, സനന്ദകുമാർ ഓർമ്മ സമ്മാനം, മറ്റു നിരവധി പ്രോത്സാഹന സമ്മാനങ്ങൾ തുടങ്ങിയവ  മത്സരങ്ങൾ നടത്തി നൽകിയിട്ടുണ്ട്.

ഏപ്രിൽ 1, 2023-ന്റെ പരിപാടിയിൽ  എഴുത്തുകാരി  കെ രേഖ പുസ്തക പ്രകാശനം നടത്തും.  മാധ്യമ-സാമൂഹ്യപ്രവർത്തകയായ  ലേബി സജീന്ദ്രൻ ലളിതാംബിക അന്തർജനം അനുസ്മരണം നടത്തും.

 ഫൗസിയ കളപ്പാട് പുസ്തകം സ്വീകരിക്കും. വിജില ചിറപ്പാട്, 'എഴുത്തും സ്ത്രീയും' എന്ന വിഷയത്തിൽ നടക്കുന്ന ചർച്ച നയിക്കും.

സാഹിത്യ രചനാരംഗത്ത് സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പിക്കാനും കൂട്ടാനും വേണ്ടി ലളിതാംബിക അന്തർജനം സെന്റർ മറ്റ് നിരവധി പ്രവർത്തനങ്ങൾ രൂപീകരിക്കുന്നുണ്ട്.

ലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കുന്ന പുതിയ പ്രോജക്ടുകളും സെന്റർ ഉടനെ തന്നെ പ്രഖ്യാപിക്കുന്നതാണ്.

 

 

Upcoming events

സ്ത്രീ രചന 2023 കഥാസമാഹാരം പ്രകാശനം

ലളിതാംബിക അന്തർജനം അനുസ്മരണവും  'സ്ത്രീ രചന 2023 കഥാസമാഹാരം' എന്ന പുസ്തകത്തിന്റെ പ്രകാശനവും

Lalithambika Antharjanam Center Essay Contest

Details Coming Soon

Add to your Google Calendars

 

 

Past events

Sthree Rachana 2017

Sthree Rachana 2017 Book Release